തൃശൂർ: പ്രമുഖ ധനകാര്യസ്ഥാപനമായ ധനലക്ഷ്മി ഗ്രൂപ്പ് ബ്രാൻഡ് മൂല്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
യുവരാജ് ആദ്യമായാണ് ഒരു നോണ്‍ ബാങ്കിംഗ് ഫിനാൻഷ്യൽ കന്പനിയുടെ ബ്രാൻഡ് അംബാസഡറാകുന്നത്. അദ്ദേഹത്തിന്റെ കരുത്തുറ്റ വ്യക്തിത്വത്തിലൂടെ ദേശീയതലത്തിൽ പുതിയ നിക്ഷേപകരെ ആകർഷിക്കാനാണു ലക്ഷ്യമിടുന്നത്.
മേയ് എട്ടിന് യുവരാജ് സിംഗ് തൃശൂർ മരത്താക്കരയിലെ കോർപറേറ്റ് ഓഫീസ് സന്ദർശിക്കും.
യുവരാജിന്റെ ആത്മവിശ്വാസവും പോരാട്ടവീര്യവും ധനലക്ഷ്മി ഗ്രൂപ്പിന്റെ പ്രവർത്തനശൈലിയുമായി ചേർന്നുനിൽക്കുന്നതാണെന്ന് സിഎംഡി ഡോ. വിബിൻദാസ് കടങ്ങോട്ട് അഭിപ്രായപ്പെട്ടു.